മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടൽ? രക്ഷാ പ്രവർത്തനം ദുഷ്കരം; പ്രതികൂല കാലാവസ്ഥ വെല്ലുവിളി

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടി. ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണും കല്ലും മരത്തടികളും വീണ്ടും മലവെള്ളപാച്ചിലിനൊപ്പം ഒഴുകി വന്നു. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുകയാണ്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ജനങ്ങളെ അടിയന്തരമായി ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. അതേസമയം വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. അനാവശ്യമായി ആരും പ്രദേശത്തേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉരുൾപൊട്ടലിൽ മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65), വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അതിനിടെ ഒഡിഷയിൽ നിന്നെത്തിയ വിനോദസഞ്ചാരികളിൽ രണ്ടു പേരെ കാണാനില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷിപ്പെടുത്തി. ഇവർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർ പ്രിയദർശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ