അതിജീവിതയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന സ്നേഹയ്ക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം പോക്സോ കേസിൽ അറസ്റ്റിലായ പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് വീണ്ടും കേസെടുത്തത്. അതിജീവിതയായ 12 കാരിയുടെ 15 വയസുകാരനായ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പുതിയ കേസ്.

കഴിഞ്ഞ ദിവസം കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയത്. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. കഴിഞ്ഞ മാസമാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്.

സ്കൂളിൽ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.

Latest Stories

പണി അറിയില്ലെങ്കിൽ നിർത്തി പോകണം; ഭുവനേശ്വറിനെയും ഷമിയെയും തഴഞ്ഞതിൽ സിലക്ടർമാർക്കെതിരെ വൻ ആരാധരോഷം

ഇത് ഇന്ത്യൻ ടീമോ, അതോ ഗുജറാത്ത് ടൈറ്റൻസോ? ടീം സിലക്ഷനെതിരെ സുനിൽ ഗവാസ്കർ

സർവകലാശാല അധികാരത്തർക്കം; ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല, നിർണായക ഉത്തരവുമായി ഹൈക്കോടതി

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: സോനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ

'രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമ, മനംമടുത്താണ് കൂടെയുള്ളവരും പ്രിയപ്പെട്ടവരും അയാളെ ഉപേക്ഷിച്ചു പോകുന്നത്'; സുചിത്ര

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമർശിച്ച് രാഹുൽ ഗാന്ധി

മെലോനിക്ക് 'മെലഡി' സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; പ്രതി ശ്രീറാം വെങ്കിട്ടരാമൻ മാത്രം

'ചെന്നിത്തലക്ക് ആഭ്യന്തരം, വി ഡി സതീശന് ധനകാര്യം...'; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, പട്ടിക ഗവർണർക്ക് കൈമാറി

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍