എസ്എഫ്ഐ നിലപാട് മാറ്റിയോ, അല്ലെങ്കില്‍ ബാലഗോപാലിന് ഒന്ന് കൊടുത്തിട്ട് ചരിത്രം ഓര്‍മ്മിപ്പിക്കണം; വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തില്‍ കെ.എസ്.യു

കേരള ബജറ്റിലെ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച പ്രഖ്യാപനത്തില്‍ എസ്എഫ്ഐയെ പരിഹസിച്ച് കെഎസ്‌യു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തില്‍ എസ്എഫ്ഐ നിലപാട് മാറ്റിയോ എന്ന് കെഎസ്യു സംസ്ഥാന ഉപാധ്യക്ഷ ആന്‍ സെബാസ്റ്റ്യന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. ടി.പി. ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓര്‍മ്മിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

എസ്എഫ്ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം, അല്ലെങ്കില്‍ പുതിയ നിലപാട് തുറന്നു പറയണമെന്നും ആന്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ആന്‍ സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ….
സഖാവിനെ അറിയാമോ …
ആ രണഗാഥ അറിയാമോ ….
സ്വകാര്യ – വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് കേട്ടപ്പോള്‍ കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പടെയുള്ള മൂത്തസഖാക്കളോടും ആര്‍ഷോ ഉള്‍പ്പടെയുള്ള കുട്ടിസഖാക്കളോടും കേരളക്കര മുഴുവന്‍ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് …
കെവി റോഷന്‍ , കെകെ രാജീവന്‍ , മധു , കെ ഷിബുലാല്‍ , സി ബാബു … ഈ അഞ്ച് രക്തസാക്ഷികളെ ഓര്‍മ്മയുണ്ടോ ???…
കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ നേതൃത്വത്തിന് അറിയാമോ ???…

2016 ജനുവരി – ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ടിപി ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുവീഴ്ത്തി … വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാര്‍ക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്‌നം എന്ന എം സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട് …

ഒന്നുകില്‍ എസ്എഫ്‌ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം … അല്ലെങ്കില്‍ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം … ഇത് രണ്ടും പറ്റില്ലെങ്കില്‍ പണ്ട് ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാല്‍ സഖാവിന് കൊടുത്തിട്ട് എസ്എഫ്‌ഐയുടെ ചരിത്രം ഓര്‍മിപ്പിക്കുകയെങ്കിലും വേണം …

ആന്‍ സെബാസ്റ്റ്യന്‍
കെഎസ് യു സ്റ്റേറ്റ് വൈസ് പ്രസിഡ

Latest Stories

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്