ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ഗവിയിൽ അങ്കണവാടി ജീവനക്കാരി മേനക കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നെന്നാണു നിഗമനം. മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം തോടിനു സമീപത്തേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രതി വിനോദ് കുമാർ പൊലീസിനു മൊഴി നൽകിയത്.

ഇന്നലെ രാത്രി ഏഴിനാണു മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഗവിയിലുള്ള വീട്ടിൽ എത്തിക്കാനായത്. മൃതദേഹം ഇന്ന് 11നു ഗവി പൊതുശ്മശാനത്തിൽ സംസ്കരിക്കും. പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായി എത്തിയ ആംബുലൻസ് ഗവിക്കു സമീപം കംപ്രഷൻ മുക്കിൽ നാട്ടുകാർ തടഞ്ഞു. നേതാക്കൾ എത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ച ശേഷമാണ് ആംബുലൻസിനു മുന്നോട്ട് പോകാനായത്. മേനകയുടെ വീടിനു സമീപത്തു വൻജനാവലി തടിച്ചുകൂടിയതോടെ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.

Latest Stories

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗൗതം ഗംഭീറിനെ ഉടൻ തന്നെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്