സ്ത്രീകളുടെ അവകാശ പോരാട്ടത്തെ കമ്യൂണിസ്റ്റ് ഇങ്ങനെയാണോ നേരിടേണ്ടത്? പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി ഡി രാംദേവി

തമിഴ്‌നാട് മധുരയില്‍ നടക്കുന്ന 24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സമീപിക്കേണ്ടത് ഇങ്ങനെയാണോ എന്ന് ചോദ്യമുയര്‍ന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലാണോ സമരത്തിനെതിരെ പ്രതികരിക്കേണ്ടത്? രണ്ട് മാസമായിട്ടും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തെ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനെതിരെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നു.

ആന്ധ്രയില്‍ നിന്നുള്ള പ്രതിനിധിയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. മുറിച്ച മുടി കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ ഒരു മന്ത്രി സമരക്കാരെ വെല്ലുവിളിച്ചു. ഒരു പൊതുസമരത്തെ ഇങ്ങനെയാണോ ഇടത് സര്‍ക്കാര്‍ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള ഡി രാംദേവി ചോദിച്ചു.

കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് ഡി രാംദേവി എല്‍ഡിഎഫ് സര്‍ക്കാരിനെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ആശ വര്‍ക്കര്‍മാര്‍ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് ബൃന്ദ കാരാട്ട് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആശാപ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിച്ചാല്‍ അവര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകും. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് അവകാശപ്പെടാം. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി യുപിഎ സര്‍ക്കാര്‍ ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. താനടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, യുപിഎ സര്‍ക്കാറും പിന്നീടു വന്ന ബിജെപി സര്‍ക്കാറും ആശമാരെ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ