തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര. തൊഴിൽസമയം വർധിപ്പിച്ചു. ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കിയാണ് സർക്കാർ കൂട്ടിയത്. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനുമാണ് സമയം വർധിപ്പിച്ചത്. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാനമന്ത്രിസഭ അംഗീകാരം നൽകി. ഈ തീരുമാനം വരുമാനം വർധിക്കാൻ കാരണമാകുമെന്ന് മന്ത്രി കെ പാർഥസാരഥി പറഞ്ഞു. കൂടാതെ സ്ത്രീ ശാക്തീകരണത്തിനും ഇത് സംഭാവന നൽകുന്നുവെന്നും പാർത്ഥസാരഥി പറഞ്ഞു.

അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ അറിയിച്ചു. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി കെ പാർത്ഥസാരഥി രംഗത്തെത്തി.

തൊഴിലാളികൾക്കും നിക്ഷേപകർക്കും അനുകൂലമാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ തൊഴിൽ നിയമ ഭേദഗതികൾ കാരണം, ഫാക്ടറികളിലെ നിക്ഷേപകർ നമ്മുടെ സംസ്ഥാനത്തേക്ക് വരും. ഈ തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായിരിക്കും, അവർ കൂടുതൽ നിക്ഷേപിക്കാൻ വരും. ആഗോളവൽക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നതെന്നും പാർത്ഥസാരഥി പറഞ്ഞു.

നിങ്ങൾ അധികമായി ജോലി ചെയ്യുമ്പോൾ, വരുമാനം വർദ്ധിക്കും. ഈ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയും. അവ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ലിംഗഭേദവും വ്യാവസായിക വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിനും ഇത് സംഭാവന നൽകുന്നുവെന്നും പാർത്ഥസാരഥി പറഞ്ഞു.

Latest Stories

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ