സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റം, മുന്നില്‍ തൃശൂര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച് 2,67,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. നാടിന്റെ പൊതുവായ വികസനം മുന്‍നിര്‍ത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും ശക്തിപ്പെടുത്താന്‍ കഴിയണം. അതിനായി തുടര്‍ന്നും മുഴുവന്‍ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest Stories

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

മഹാനടന്റെ ജീവചരിത്രം വരുന്നു; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ

INDIAN CRICKET: നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേ ഒരു മികച്ച കളിക്കാരൻ അവൻ, അയാളെ ഇന്ത്യൻ നായകനാക്കുക: സഞ്ജയ് മഞ്ജരേക്കർ

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍