ചാര്‍ളി സിനിമ അനുകരിച്ച് ജോസഫ്; സ്വന്തം ചരമ പരസ്യം നല്‍കി അപ്രത്യക്ഷനായി

സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യംനല്‍കിയ വൃദ്ധനെ കാണാനില്ല. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയായ ജോസഫിനെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. രോഗബാധിതനായ ജോസഫ് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്ക്ക് പോകുന്നുവെന്ന കാരണത്താല്‍ നാല് ദിവസം മുമ്പാണ് വീടു വിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ തളിപ്പറമ്പിലെ ജോസഫ് മേലുക്കുന്നേലിന്റെ ചരമവാര്‍ത്ത കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷത്തിലാണ് ജോസഫിനെ കാണാനില്ലെന്ന് മനസ്സിലായത്.

ചാര്‍ളി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ഇതു പോലെ ചരമ പരസ്യം നല്‍കി മുങ്ങുന്നുണ്ട്. സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ജോസഫിന്റെയും പ്രവൃത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. പത്രമോഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും. പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. വാര്‍ത്ത കണ്ട് ഞെട്ടിയ ലോഡ്ജ് ജീവനക്കാരനും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായി. തന്റെ ജീവിതത്തെക്കുറിച്ചും സംസ്‌ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തിരിക്കുന്നത്. ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Latest Stories

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍