കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്‌കജ്വരം!; വിശദമായ പഠനം വേണമെന്ന് വിദഗ്ദർ

സംസ്ഥാനത്ത് ആശങ്കയായി അതിവേഗം പടർന്ന് പിടിക്കുകയാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവ അമീബിക് എൻസെഫലൈറ്റിസ്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് ഇത്. മൂക്കിനേയും മസ്‌തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് എന്നതും ആശങ്ക ജനിപ്പിക്കുന്നുണ്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവിൽ സർക്കാർ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാപയിൻ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

എന്നാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമല്ല നമ്മുടെ വീട്ടിലെ കിണറിലും വാട്ടർ ടാങ്കിലുമെല്ലാം അമീബ ഉണ്ടാകുമെന്നാണ് പടനാണ് സൂചിപ്പിക്കുന്നത്. കുളിമുറിയിൽ കുളിക്കുന്നവരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിൽ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ. ഇത്തരമൊരു സാഹചര്യത്തിൽ എന്ത് പ്രതിരോധമാർഗം സ്വീകരിക്കും എന്നതും നിർണായകമാണ്. രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചത് നേട്ടമെന്ന സർക്കാരിന്റെ അവകാശവാദം ഉയരുമ്പോഴും വ്യക്തതയോടും കൃത്യതയോടും ഒരു പ്രതിരോധ മാർഗം കണ്ടെത്താനാകണം എന്നത് തന്നെയാണ് വെല്ലുവിളി. മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണ് വിജയിക്കേണ്ടതെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 2 വർഷത്തിനിടെ 51 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 6 പേർ മരിച്ചു. സംസ്‌ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമായതാണ് രോഗബാധിതർ കൂടാൻ കാരണമെന്നാണ് വിശദീകരണം. എന്നാൽ നിലവിൽ രോഗം അതിവേഗം വ്യാപിച്ച് വരുന്ന പശ്ചാത്തലത്തിൽ കൃത്യമായ ഒരു പ്രതിരോധ മാർഗം അനിവാര്യമാണ്. മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണു വിജയിക്കേണ്ടതെന്നാണു വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അമീബ ശരീരത്തിൽ എത്താതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന വിശദ മാർഗനിർദേശം തയാറാക്കണം എന്നതടക്കം മുന്നിലുണ്ട്.

ഇനി ഒരു പ്രതിരോധമാർഗം നോക്കുകയാണെങ്കിൽ, ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്‌ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്. എന്നാൽ കിണറുകൾപോലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്‌താൽ അത് ആവാസവ്യവസ്‌ഥയെ തീർച്ചയായും ബാധിക്കും എന്നത് വളരെ വ്യക്തമാണ്. അതിനാൽ തന്നെ കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വേറൊന്ന് പരിശോധിച്ചാൽ സംസ്‌ഥാനത്തെ ശുചിമുറി മാലിന്യത്തിൽ 16% മാത്രമേ ശാസ്ത്രീയമായി സംസ്ക്‌കരിക്കുന്നുള്ളൂ എന്നതും പരിഗണിക്കേണ്ട കാര്യമാണ്. ബാക്കിയെല്ലാം മണ്ണിലേക്ക് ഒഴുക്കി വിടുകയാണ്. ബാക്‌ടീരിയ ഉള്ള സ്‌ഥലങ്ങളിൽ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കും. മാത്രമല്ല, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിനും ഇടപെടൽ വേണമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇവയെല്ലാം എത്രത്തോളം പ്രവർത്തികമാക്കുമെന്നതിലാണ് കാര്യം. സംസ്ഥാനത്ത് ഒരുവിധം അടുത്തടുത്ത വീടുകളാണ് ഇവയിൽ ഒരു ശതമാനം മാലിന്യ ടാങ്കും കിണറുകളും എല്ലാം അടുത്തടുത്താണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതും വെല്ലുവിളി ഉയർത്തുന്ന വിഷയംതന്നെയാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി