അമ്പൂരി കൊലപാതകം: രാഖി നെയ്യാറ്റിൻകരയിലെ ബസ് സ്റ്റാന്റിലൂടെ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തു കൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21- ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും രാഖിയുടെ അച്ഛന്‍ ഒരു വാർത്ത ചാനലിനോട് പറഞ്ഞിരുന്നു.

അതേസമയം,  പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനുള്ളില്‍ കീഴടങ്ങുമെന്നാണ് അഖില്‍  പറഞ്ഞത്. കൊല്ലപ്പെട്ട രാഖിയെ നാല് വര്‍ഷമായി അറിയാമെന്നും ഇയാള്‍ പറയുന്നു. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും അഖില്‍ പറഞ്ഞു. അഖിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചതായാണ് സൂചന.  കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആദര്‍ശിനെ കോടതി റിമാന്‍ഡ് ചെയ്തു. അഖിലിനും രാഹുലിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ യുവതിയുടെ ഫോണിനെ കുറിച്ച് ഇതുവരെ തെളിവൊന്നും ലഭിച്ചില്ല.

അമ്പൂരി കൊലപാതകത്തില്‍ മക്കള്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായര്‍ പ്രതികരിച്ചു. വീടിന്റെ പുറകുവശത്തെ രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും  അഖിലിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാരനാണെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും രാജപ്പന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഖിലും രാഖിയും സ്ഥിരമായി ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അഖിലിന്റെ വിവാഹം അന്തിയൂര്‍കോണം സ്വദേശിനിയുമായി ഉറപ്പിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടങ്ങിയതെന്ന് രാജപ്പന്‍ നായര്‍ പറയുന്നു. വിവാഹംചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലിനെ രാഖി ഇടയ്ക്കിടെ വിളിച്ചിരുന്നുവെന്നും അഖിലിന്റെ പ്രതിശ്രുതവധുവിനോട് ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചിരുന്നവെന്നും രാജപ്പന്‍ നായര്‍ വെളിപ്പെടുത്തി.

പുതിയതായി നിര്‍മ്മിക്കുന്ന വീടിന് എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായിട്ടാണ് ഒരുമാസത്തെ ലീവെടുത്ത് മേയ് 30-ന് അഖില്‍ നാട്ടിലെത്തിയത്. ജൂണ്‍ 21ന് ബാങ്കില്‍ പോയി വന്ന ശേഷം സുഹൃത്തിന്റെ കാറില്‍ രാഖിയെ കൊണ്ടു വരികയും പിന്നീട് അമരവിളയ്ക്കു സമീപം ഇറക്കി വിടുകയും ചെയതു. പിന്നീട് മറ്റൊരു ബൈക്കില്‍ കയറി രാഖി അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വരികയുും വാക്കേറ്റം നടന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി രാജപ്പന്‍ നായര്‍ പറഞ്ഞു.

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റക്കാരെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലും രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുകളായി മാറിയെന്നുമാണ് മകനില്‍ നിന്ന് അറിഞ്ഞതെന്നും അഖിലിന്റെ അമ്മ പറയുന്നു.

21-ന് വൈകീട്ട് വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. കൊലപാതകം നടന്നത് അന്ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികള്‍ രാഖിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടുകാര്‍ക്ക് സന്ദേശവുമയച്ചിരുന്നു. താന്‍ ചെന്നൈയിലേക്കു പോകുന്നുവെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം.

ഇതെല്ലാം ആസ്രൂത്രിത കൊലപാതകം എന്ന നിഗമനത്തിലേക്കാണ് പൊലീസിനെ നയിക്കുന്നത്. കൂടാതെ കൊലയ്ക്കു ശേഷം പൂര്‍ണനഗ്നയാക്കിയായിരുന്നു മൃതദേഹം കുഴിച്ചു മൂടിയത്. രാഖിയുടെ വസ്ത്രങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവു ചെയ്യാനായി പ്രതികളെടുത്തതും എന്നതും ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ