അലൈന്‍മെന്റ് മാറ്റാനും തയ്യാര്‍; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയുമായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയുമായി കെ റെയില്‍. കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് നല്‍കിയ കത്തിലാണ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് സൂചനകളുള്ളത്. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനും തയാറാണെന്ന് കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നു.

അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്‌നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയില്‍ നല്‍കിയ കത്തില്‍ പറയുന്നു. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.

അതേസമയം, കേരള റെയില്‍വേ ബോര്‍ഡ് കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ.ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയതെന്നാണ് ഇ.ശ്രീധരന്റെ വിമര്‍ശനം.

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ