അല്‍ഫോന്‍സ് കണ്ണന്താനത്തിനും വേണം പത്തനംതിട്ട; ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് അതൃപ്തി

പത്തനംതിട്ടിയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തില്‍ സജീവമായതോടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കരുനീക്കം. തനിക്ക് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് താത്പര്യമുണ്ടെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം നേരിട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എം ടി രമേശിനും ഈ സീറ്റിന് താത്പര്യമുണ്ട്.

പത്തനംതിട്ടിയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം ശക്തമായതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് മനംമാറ്റം വന്നിരിക്കുന്നത്. ശ്രീധരന്‍പിള്ളയ്ക്കും പത്തനംതിട്ടയില്‍ മത്സരിക്കാനായിരുന്നു താത്പര്യം. രാഷ്ട്രീയപരമായി ബിജെപിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാന്യമുള്ള മണ്ഡലമാണ് പത്തനംതിട്ട. അതിനാല്‍ തന്നെ കെ. സുരേന്ദ്രന് അനുകൂലമായിട്ടാണ് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിക്കുക എന്ന സൂചനയുണ്ട്. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് അവകാശം ഉന്നയിക്കുന്നതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിനിമാ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിച്ചേക്കും. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ ഇത്തവണ ബിജെപിക്കായി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജനവിധി തേടിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മത്സരിക്കുന്നതിനോട് പ്രതികൂലമായിട്ട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര