ജനപ്രതിനിധികളെ ട്രോളി കണ്ണന്താനം; 'കേരളത്തിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രധാന ജോലി കല്യാണവും മരണവും കൂടല്‍'

കേരളത്തിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍നിന്നു നാട്ടിലേക്ക് ഓടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.

തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിക്കുകയും പരിഹസിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രിയായതിനു പിന്നാലെ കണ്ണന്താനം നടത്തിയ പല പ്രസ്താവനകളും സോഷ്യല്‍മീഡിയയില്‍ ട്രോളുകളായി മാറിയിരുന്നു. കണ്ണന്താനത്തിന്റെ ബീഫ് നിയന്ത്രണത്തിനെക്കുറിച്ചുള്ള പ്രതികരണവും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇനി അഭിപ്രായ പ്രകടനത്തിനു താനില്ലെന്ന് മന്ത്രി പറഞ്ഞത്.

“എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം മെച്ചമാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല. കാരണം നിങ്ങള്‍ സമ്മതിക്കില്ല. എന്തുപറഞ്ഞാലും അതിനെ വളച്ചൊടിക്കും” കണ്ണന്താനം പറഞ്ഞു.

സമ്പന്നനാണ് പെട്രോള്‍ അടിക്കുന്നത് താന്‍ പറഞ്ഞിട്ടില്ലെന്നും എന്തിനാണ് നികുതി പിരിക്കുന്നത് എന്നും അത് പാവങ്ങളുടെ വെല്‍ഫെയറിന് വേണ്ടിയാണെന്നുമാണ് പറഞ്ഞതെന്നും അതിന് തനിക്ക് നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പലതും വിവാദമാക്കുകയായിരുന്നെന്നും. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണന്താനം മന്ത്രി പദവിയിലെത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പ്രസ്താവനയും ട്രോളുകളില്‍ നിറഞ്ഞിരുന്നു. നേരത്തെ ഇതിനെതിരെയും കണ്ണന്താനം രംഗത്തെത്തിയിരുന്നു.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം