നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബി ജെ പി സീറ്റ് നേടിയത് വലിയ വിപത്തായി തന്നെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനെ എല്ലാ മതേതരശക്തികളും ഗൗരവമായി കാണേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. അതേസമയം എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
എല്ലാ പരാജയവും വിശദമായി പരിശോധിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല. നാദാപുരത്തെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. അതേസമയം, തിരുവനന്തപുരം കഴക്കൂട്ടത്തും കൊല്ലം ചാത്തന്നൂരിലും എൽഡിഎഫ് വോട്ടുകളിൽ വൻ ചോർച്ച ഉണ്ടായി എന്നും ബിനോയ് വിശ്വം ആരോപിച്ചു.
വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് മാറിയെന്നാണ് കണക്കുകൾ. കഴക്കൂട്ടത്ത് പതിനേഴായിരം വോട്ടും ചാത്തന്നൂരിൽ പതിനൊന്നായിരം വോട്ടുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് എൽഡിഎഫിന് കുറഞ്ഞിട്ടുള്ളത്. ചാത്തന്നൂരിലെ തോൽവിയിൽ സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയണമെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ ആവശ്യപ്പെട്ടു. എന്നും സിപിഐ വിജയിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ചാത്തന്നൂർ. എന്നാൽ ഇത്തവണ അവിടെ ബിജെപിയാണ് വിജയിച്ചത് എന്നും ബിനോയ് വിശ്വം പറഞ്ഞു.