ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒളിവില്‍, കൊച്ചിയിലെ എല്ലാ ടാറ്റൂ ആര്‍ട്ടിസ്റ്റുകളുടെയും വിവരങ്ങള്‍ ശേഖരിക്കും

കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. ഇതു വരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും, സ്വമേധയ കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിന് പിന്നാലെ ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് കട പൂട്ടി ഒളിവില്‍ പോയതായി സിറ്റി കമ്മീഷണര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് യുവതി സുജീഷിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. യുവതി പൊലീസ് സ്റ്റേഷനില്‍ വന്ന് നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നല്‍കിയിരുന്നില്ല. ഇതോടെയാണ് സ്വമേധയ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ചേരാനെല്ലൂര്‍ പൊലീസിനാണ് കേസന്വേഷണ ചുമതല.

കൊച്ചിയിലെ എല്ലാ ടാറ്റൂ സ്റ്റുഡിയോകളിലേയും ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ട നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക് പേര്‍ക്ക് ഉണ്ടായിട്ടുള്ളതായി പുറത്ത് വന്നത്.

രണ്ട് വര്‍ഷം ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് 20 കാരിയായ യുവതി റെഡ്ഡിറ്റില്‍ പങ്ക് വച്ചത്. ആദ്യത്തെ ടാറ്റൂ ചെയ്യാനായി സുജിഷിന്റെ അടുത്ത് പോവുകയായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ അടിച്ചത്. എന്നാല്‍ അതിനിടെ ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, തന്റെ മാറിടത്തിലും, സ്വകാര്യ ഭാഗങ്ങളിലും അടക്കം പിടിച്ചതായും യുവതി പറഞ്ഞു.

ടാറ്റൂ സൂചി ശരീരത്തില്‍ ചേര്‍ത്ത് പിടിച്ച് ബലപ്രയോഗത്തിലൂടെ പീഡനത്തിന് ഇരയാക്കി. ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോവുകയായിരുന്നു. താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞതിനാലാണ് രണ്ട് വര്‍ഷം മുമ്പുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്ന് പറയാന്‍ യുവതി തയ്യാറായത്. വിവരം മാതാപിതാക്കളോട് പറഞ്ഞെന്നും, എന്നാല്‍ അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യത ഇല്ലെന്നുമാണ് പറഞ്ഞതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

യുവതിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സമാന അനുഭവം നേരിടേണ്ടി വന്ന നിരവധി പേര്‍ രംഗത്ത് വന്നു. ടാറ്റൂ ചെയ്യാന്‍ വന്ന നിരവധി പേരോട് ഇയാള്‍ അശ്ലീല സംസാരം നടത്തുകയും, പീഡിപ്പിക്കുകയും ചെയ്തതായിട്ടാണ് വെളിപ്പെടുത്തല്‍.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി