വി.സിക്ക് എതിരായ ആരോപണം പച്ചക്കള്ളം'; പിന്‍വലിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളാത്ത ആളാണെന്ന് ജനം പറയും: എം.വി ജയരാജന്‍

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം പച്ചക്കള്ളമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പരാമര്‍ശം ഗവര്‍ണര്‍ പിന്‍വലിക്കണം. അല്ലാത്ത പക്ഷം അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്തയാളാണെന്ന് ജനം പറയുമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരിക്കുന്നത്. 2019 ല്‍ നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ദുരുദ്ദ്യേശമാണ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവികമായി ഉണ്ടായ പ്രതിഷേധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

2019 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്നും ഡല്‍ഹി കേന്ദ്രീകരിച്ചാണ് അതിന്റെ ഗൂഢാലോചന നടന്നതെന്നുമാണ് ഗവര്‍ണറുടെ ആരോപണം..

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും അത് കയ്യാങ്കളിയില്‍ കലാശിച്ചതും ആസൂത്രിതമാണെന്നും അതിന് കണ്ണൂര്‍ വി സി ഒത്താശ ചെയതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ