വിസ്മയയുടെ മരണം; കുടുംബത്തിന്‍റെ പരാതികളെല്ലാം പരിഗണിക്കുമെന്ന് ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി എടുക്കും

വി​സ്മ​യ വി. ​നാ​യ​രെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസിന്‍റെ അന്വേഷണം വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി കൊല്ലത്തെത്തി. നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ല​തി​ലെ വിസ്മയയുടെ വീട്ടിലെത്തിയ  ഐ.​ജി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

വിസ്മയയുടെ കുടുംബത്തിന്‍റെ പരാതികളെല്ലാം പരിഗണിക്കുമെന്ന് ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി വ്യക്തമാക്കി. വിസ്മയയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത വരാനുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.

കിരണിനെതിരായ പരാതി ഒതുക്കിതീർത്തെന്ന ആരോപണത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. സഹോദരനെ മർദ്ദിച്ചതിൽ പുനരന്വേഷണം ആവശ്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പറഞ്ഞു.

ജനുവരി രണ്ടാം തിയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദ്ദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പിലാക്കിയതെന്നാണ് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഭ​ർ​തൃ​വീ​ട്ടി​ൽ വി​സ്മ​യ വി. ​നാ​യ​രെ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലായ ഭർത്താവ് എ​സ്. കി​ര​ൺ ​കു​മാർ റിമാൻഡിലാണ്. ഗാ​ർ​ഹി​ക പീ​ഡ​ന​നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട്ടി​​ലെത്തിച്ച്​ തെ​ളി​വെ​ടു​ത്തു.

കൊ​ല്ലം എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ൽ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ കി​ര​ണിനെ സ​ർ​വി​സി​ൽ ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിട്ടുണ്ട്. ശൂ​ര​നാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ കിരണിനെ കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി, ഡി​വൈ.​എ​സ്.​പി പി. ​രാ​ജ്കു​മാ​ർ എ​ന്നി​വ​ർ ചോ​ദ്യം ​ചെ​യ്തിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി