പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

എന്‍ഡിടിവി, ആക്‌സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോളുകളെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയം പ്രവചിച്ചതിന് പിന്നാലെ മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗ പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം പ്രവചിച്ചാണ് ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിന് 82 മുതല്‍ 94 സീറ്റുവരെ ലഭിക്കാമെന്നാണ് മനോരമയുടെ പ്രവചനം. എല്‍ഡിഎഫിന് 44 മുതല്‍ 56വരെ സീറ്റുകള്‍ ലഭിക്കാമെന്നും ‘മനോരമ ന്യൂസ് സീവോട്ടര്‍’ എക്‌സിറ്റ് പോള്‍ ഫലം.

എന്‍ഡിഎ ഒന്നു മുതല്‍ മൂന്ന് സീറ്റുവരെ നേടാനുള്ള സാധ്യതയും മനോരമ ന്യൂസ് പ്രവചിക്കുന്നു. യുഡിഎഫിന് 43% വോട്ട് ലഭിക്കുമെന്നും ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 3% കൂടുതലാണെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫിന് 38% വോട്ട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 7% കുറവ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 14% ആകുമെന്നും അത് കഴിഞ്ഞ തവണത്തേക്കാള്‍ 3% കൂടുതല്‍ ആണെന്നുമാണ് മനോരമ ന്യൂസ് പറയുന്നത്. വടക്കന്‍മധ്യ കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്.

മനോരമ യുഡിഎഫിന് 82-94 സീറ്റ് പ്രവചിക്കുമ്പോള്‍ നേരത്തെ പുറത്തുവന്ന ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 78-90 സീറ്റുകള്‍ പിടിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പറയുന്നു. എന്‍ഡിവിയുടെ സര്‍വ്വേ 75-85 സീറ്റാണ് യുഡിഎഫിന് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സും 75 മുതല്‍ 85 സീറ്റെന്ന് പ്രവചിക്കുന്നു.

Latest Stories

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ