'ഞങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍, മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടു വരട്ടെ'; പ്രതികരണവുമായി അലനും താഹയും

തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെയെന്നും യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.

കോടതയില്‍ നിന്നും തിരികെ ഇറങ്ങുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം. പാര്‍ട്ടിക്കു വേണ്ടി വോട്ട് പിടിക്കാന്‍ നടന്നിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് ഒന്നുമറിയില്ലെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അലനേയും താഹയേയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്ത എന്‍ഐഎ കോടതി ഇവരുടെ കസ്റ്റഡി അപേക്ഷ വെളളിയാഴ്ച പരിഗണനയ്ക്കെടുക്കും. ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതിനു ശേഷം ആദ്യമായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡി അപേക്ഷ വെളളിയാഴ്ച എന്‍ഐഎ കോടതി പരിഗണിക്കും. ഇരുവരേയും തൃശൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ