യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി; തുടര്‍ച്ചയായി ഹാജരാകാത്തതു കൊണ്ടാണ് നടപടിയെന്ന് വിശദീകരണം

കോഴിക്കോട് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ലോ കോളജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബി.എ എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതയ്ക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്‌സിന്റെ നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം തുടര്‍ച്ചയായി കോളജില്‍ ഹാജരാകാതിരുന്നതിനാലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.

വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകനായ അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹാ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നതിനിടെയാണ് അലനെ കോളജില്‍ നിന്നും പുറത്താക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ