'അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ';പാര്‍ട്ടിക്കുള്ളില്‍നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയതെന്ന് കോടിയേരി

മാവോയിസ്റ്റ് ബന്ധം യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ രണ്ടുപേരെയും പുറത്താക്കിയതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ് ഇപ്പോള്‍ സംസ്ഥാനസെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മില്‍ ആര്‍ക്കും അവകാശമില്ലെന്നും കോടിയേരി വ്യക്തമാക്കി.

അവരെ സിപിഐഎം ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ഏരിയാക്കമ്മറ്റിയുടെ നടപടിക്ക് ജില്ലാക്കമ്മറ്റി അംഗീകാരം നല്‍കുകയും ചെയ്തു.ഒരു മാസം മുമ്പാണ് ഇരുവരേയും പുറത്താക്കിയതാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റാണെന്ന് പാര്‍ട്ടിക്ക് വ്യക്തമായതോടെയാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. ഇപ്പോള്‍ അവര്‍ സിപിഎമ്മുകാരല്ല”. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ അവര്‍ മാവോയിസ്റ്റുകളാണെന്നതിന്റെ തെളിവാണ്.ഇത്‌വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയിറ്റുകളാണെന്ന വാദത്തില്‍ ഉറച്ചു നിന്നിരുന്നു. ഇപ്പോള്‍ പിണറായിയുടെ വാക്കുകളെ ശരിവെക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും. എന്നാല്‍ കോടിയേരിയുടെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നാണ് അലന്റെയും താഹയുടേയും കുടുംബത്തിന്റെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ