കപ്പലിലെ തീയണയ്ക്കാന്‍ വ്യോമസേന ഹെലികോപ്ടര്‍; ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം

കേരള തീരത്തോട് ചേര്‍ന്ന് കോഴിക്കോട് പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴി ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ട്. കോസ്റ്റ് ഗാര്‍ഡും പോര്‍ബന്ദറിലെ മറൈന്‍ എമര്‍ജന്‍സി സെന്ററും ചേര്‍ന്ന് കപ്പല്‍ കേരളതീരത്തുനിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൂര്‍ണമായും തീയണച്ച് കപ്പല്‍ പരമാവധി അകലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.

കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിനു മുന്നിലെ കണ്ടെയ്‌നര്‍ ഭാഗം വരെ തീയും പൊട്ടിത്തെറിയും ഇന്നലെ രാത്രി വരെയും ഉണ്ടായിരുന്നു. മുന്‍ഭാഗത്തെ തീ നിയന്ത്രണ വിധേയമായതാണ് അല്‍പം ആശ്വാസമായത്. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ ഇടത്തേക്കു ചെരിഞ്ഞാണ് നില്‍ക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. കണ്ടെയ്‌നറുകളില്‍ തട്ടി പ്രൊപ്പലര്‍ തകരാമെന്നതിനാല്‍ മറ്റു കപ്പലുകള്‍ക്ക് അടുത്തേയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.

തിങ്കളാഴ്ച രാവിലെ 9.50ന് അഴീക്കല്‍ തീരത്തിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ അഗ്‌നിക്കിരയായ കപ്പലിലെ തീ അണയ്ക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോസ്റ്റ്ഗാര്‍ഡ്. അറബിക്കടലില്‍ അഗ്‌നിക്കിരയായ വാന്‍ ഹയി 503 കപ്പലില്‍ പ്രവേശിക്കാന്‍ കോസ്റ്റ്ഗാര്‍ഡിനു കഴിഞ്ഞിട്ടും കപ്പല്‍ വലിച്ചു നീക്കേണ്ടിയിരുന്ന ടഗ് വൈകിയെന്നതടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കപ്പല്‍ കമ്പനിയില്‍ നിന്നും ആവശ്യമായ ഒരു സഹായവും ലഭിച്ചില്ല എന്ന് വ്യക്തമാക്കിയാണ് കത്തയച്ചിരിക്കുന്നത്. ദുരന്തത്തില്‍ അകപ്പെട്ട കപ്പലിലെ രക്ഷാദൗത്യത്തിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കപ്പല്‍ കമ്പനിക്കും സാല്‍വേജ് കമ്പനിക്കുമെതിരെ ക്രിമിനല്‍ നിയമനടപടികളടക്കം ആരംഭിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

2000 ടണ്‍ കപ്പല്‍ ഓയിലും, 240 ടണ്‍ ഡീസല്‍ ഓയിലും കപ്പലിലുണ്ടെന്നതാണ് അപകടസാധ്യത കൂട്ടുന്നത്. കപ്പലില്‍ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതില്‍ 671 കണ്ടെയ്‌നുകള്‍ ഡെക്കിലാണ്. കാര്‍ഗോ മാനിഫെസ്റ്റ് പ്രകാരം, ഇതില്‍ 157 ഇനങ്ങള്‍ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ടെന്നത് തീപിടുത്തത്തിന് പിന്നാലെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 21,600 കിഗ്രാമിനടുത്ത് റെസിന്‍ സൊല്യൂഷന്‍ കപ്പലിലുണ്ടായിരുന്നു. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതില്‍ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്. പലതരം ആസിഡുകളും ആള്‍ക്കഹോള്‍ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'