'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി, ഐക്യകണ്ഠേന പ്രമേയം പാസാക്കി'; സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യത്തിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനം അറിയിക്കുമെന്നും സണ്ണി ജോസഫ്.

പ്രമേയത്തെ വിഡി സതീശൻ പിന്താങ്ങിയെന്നും ഐക്യകണ്ഠേന പ്രമേയം പാസാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ നിലപാട് തന്നെയായിരിക്കുമോ നിർണായകമാകുക എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല. അതേസമയം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും, തീരുമാനം എഐസിസി അധ്യക്ഷൻ എടുക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കനും മുകുൾ വാസ്നിക്കും പ്രതികരിച്ചു. സത്യപ്രതിജ്ഞ 15ന് ശേഷമാകും ഉണ്ടാവുക.

ഹൈക്കമാൻഡ് നിരീക്ഷകർ രാത്രി ഡൽഹിയിലേക്ക് മടങ്ങും. നാളെ ഡൽഹിയിൽ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും കെപിസിസി പ്രസിഡന്റിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പിക്കും. 63 അംഗ നിയസഭാകക്ഷിയിൽ 46 പേരുടെ പിന്തുണ കെ സി വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു. എന്നാൽ 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശൻ വിഭാഗവും, 28 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ളവരും പറയുന്നു.

Latest Stories

'ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ട് തിരുത്തും'; തിരഞ്ഞെടുപ്പിലുണ്ടായത് വലിയ തിരിച്ചടിയെന്ന് ടി പി രാമകൃഷ്ണൻ

'ജനവിധിയെ അംഗീകരിക്കുന്നു, തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി'; ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്ന് പിണറായി വിജയൻ

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം

'ഫയലുകൾ മാത്രം അല്ല, ഭയവും ഷ്രെഡ് ചെയ്യപ്പെടുന്നു'; മിനി മോഹൻ

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ ഫ്ലക്സ്

ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, രോ​ഗലക്ഷണങ്ങൾ കാണിച്ച മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി; സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് ഡബ്ല്യുഎച്ച്ഒ

കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ, വി ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം; മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

'പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലെ'; വി ഡി സതീശനെ പിന്തുണച്ച് ഭദ്രൻ