മോഷ്ടിക്കാന്‍ ക്യാമറ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ പദ്ധതി ,എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകനും പങ്കെന്ന് പിസി വിഷ്ണുനാഥ്

മോഷ്ടിക്കാന്‍ ക്യാമറ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് നിയമസഭയില്‍ പ്രതിപക്ഷം. എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും പങ്കുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകനും കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് പിസി വിഷ്ണുനാഥ് സഭയില്‍ ആരോപിച്ചത്.

തന്റെ പക്കല്‍ രേഖകളുണ്ടെന്നും അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് നിയമസഭയില്‍ അറിയിച്ചു. ധനവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായാണ് വ്യാവസായിക വകുപ്പ് പദ്ധതി നടത്തിപ്പ് കെല്‍ട്രോണിന് നല്‍കിയത്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടിയെ പദ്ധതി ഏല്‍പ്പിച്ചു. ടെണ്ടര്‍ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നല്‍കിയതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് എഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ട്. സമയം അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

സഭയില്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം ഭരണപക്ഷം എതിര്‍ത്തു. എഴുതി തരാത്ത കാര്യങ്ങള്‍ ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും