എട്ട് വയസുകാരിക്ക് പിന്നാലെ അനുജത്തിക്ക് നേരെയും ലൈംഗികാതിക്രമം; മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവ്

പത്തനംതിട്ടയില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിന് ആണ് കോടതി നൂറ് വര്‍ഷം കഠിന തടവ് വിധിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. കേസില്‍ ആകെ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. വിനോദിനെ കൂടാതെ ഇയാളുടെ ബന്ധുവായ രാജമ്മയും കേസിലെ പ്രതിയായിരുന്നു. എന്നാല്‍ രാജമ്മയെ കോടതി താക്കീത് നല്‍കി വിട്ടയച്ചു. വിനോദിന് ഞ്ച് വകുപ്പുകളിലായി ആകെ നൂറ് വര്‍ഷം ആയിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ ആകെ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

പിഴ തുക അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2021 ഡിസംബര്‍ 18ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരിയുടെ സഹോദരിയെ പീഡിപ്പിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ നടക്കുന്നുണ്ട്. പീഡനത്തിനിരയായ എട്ട് വയസുകാരിയാണ് തനിക്കും സഹോദരിക്കും നേരിട്ട ദുരനുഭവത്തെ കുറിച്ച് കുടുംബത്തെ അറിയിച്ചത്.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി