തിരഞ്ഞെടുപ്പിനു ശേഷം കാവല്‍ക്കാരന്‍ ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ജയിലില്‍ പോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ വന്‍ അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നാഗ്പൂരില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുള്ള “അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍” എന്നിവയെ കുറിച്ചാണ് രാഹുല്‍ പ്രസംഗത്തില്‍ ഉടനീളം പ്രതിപാദിച്ചത്. മോദി സര്‍ക്കാര്‍ 50 കോടി രൂപ വരുന്ന ഓരോ റഫാല്‍ ജെറ്റിനും 1,600 കോടി രൂപയാണ് മുടക്കിയത്. മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാരുമായി ഇടപെട്ടു. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അത് അറിഞ്ഞിരുന്നില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പരീക്കര്‍ ഈ കരാറില്‍ ചില തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഇത് അദ്ദേഹവും പല തവണ പല രീതിയില്‍ വ്യക്തമാക്കി.

അനില്‍ അംബാനി, വിജയ് മല്യ, ഗൗതം അദാനി, നിരവ് മോഡി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെ രക്ഷപ്പെടാന്‍ മോദി സര്‍ക്കാര്‍ സഹായിച്ചു. അവര്‍ കോടിക്കണക്കിന് രൂപയുമായി രക്ഷപ്പെട്ടപ്പോള്‍ മോദി മൗനം പാലിക്കുകയായിരുന്നു. മോദി അവരെ ഭായി എന്നാണു വിളിക്കുന്നത്. മോദി അയാളെ കാവല്‍ക്കാരനാണ് പറയുന്നത്. പ്രധാനമന്ത്രിയാക്കുന്നതിനല്ല. തിരഞ്ഞെടുപ്പിനു ശേഷം അന്വേഷണം നടക്കും. ചൗക്കിദാര്‍ ജയിലില്‍ പോകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ