മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെ വിമര്‍ശിച്ച് സിപിഐയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇപിയെ തള്ളി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള തുറന്നുപറച്ചില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐയുടെ ആരോപണം.

വോട്ടെടുപ്പ് ദിവസം രാവിലെ ഇപി കുറ്റസമ്മതം നടത്താന്‍ പാടില്ലായിരുന്നെന്നും സിപിഐ പ്രതികരിച്ചു. ജയരാജന്‍ സിപിഐഎം നേതാവ് മാത്രമല്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയാണെന്നും സിപിഐ വ്യക്തമാക്കി. ജാവ്‌ദേക്കര്‍-ഇപി കൂടിക്കാഴ്ച സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമല്ലെന്നും സിപിഐ അറിയിച്ചു.

ഇത് സംബന്ധിച്ച് സിപിഎം നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഐ നടപടി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിഷയം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. ഇപി ജയരാജനെതിരെ യോഗത്തില്‍ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍