ഭാവ വ്യത്യാസങ്ങളില്ലാതെ അഫാന്‍ വിവരിച്ചു; അനുജനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേസിലെ പ്രതി അഫാനെ സ്വന്തം വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുത്തു. പ്രതി അഫാനെ ആദ്യം കൊല്ലപ്പെട്ട മുത്തശി സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അഫാനെ പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലെത്തിച്ചത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാങ്ങോട്ടെ സല്‍മാ ബീവിയുടെ വീട്ടിലെത്തി പത്ത് മിനുട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട്ടിലെ വീടിന് മുന്‍പിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

വീട്ടില്‍ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും തെല്ലും ഭാവ വ്യത്യാസമില്ലാതെ അഫാന്‍ വിശദീകരിച്ചു. പ്രതിയെ കൊണ്ട് വരുന്നത് കണക്കിലെടുത്ത് നേരത്ത് തന്നെ ഇവിടെ വലിയ പൊലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു.

അഫാന്‍ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടില്‍ അര മണിക്കൂര്‍ തെളിവെടുപ്പ് നീണ്ടുനിന്നു. തുടര്‍ന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. മുത്തശിയെ കോലപ്പെടുത്തിയ കേസില്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്