വിജയനെ അറിയാമോ, പി വിജയനെ അറിയാമോ; മുഖ്യമന്ത്രിയ്‌ക്കെതിരെ ഒളിയമ്പുമായി അഡ്വ: ജയശങ്കര്‍

എറണാകുളം റേഞ്ച് ഐ.ജി പി.വിജയനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ .  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.നാട് നന്നാക്കാന്‍ വേണ്ടിയല്ല വിജയനെ നാടുകടത്തിയതെന്ന് ജയശങ്കര്‍ പറയുന്നു. ഐജി വിജയനെ പുകഴ്ത്തുന്ന കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്നുമുണ്ട് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയനെ അറിയാമോ,
പി വിജയനെ അറിയാമോ?

തെറ്റിദ്ധരിക്കരുതേ,
ഇരട്ട ചങ്കുളള നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചല്ല, ഒറ്റയ്‌ക്കൊരു ചങ്കുളള ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റിയാണ്, ഈ കുറിപ്പ്.

വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചയാളല്ല, പുതിയോട്ടില്‍ വിജയന്‍. ഒരു കുഗ്രാമത്തില്‍, ദരിദ്ര കുടുംബത്തില്‍ ജനിച്ച് പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളോടു പടപൊരുതി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ചു. കര്‍ത്തവ്യ വ്യഗ്രനായ ഓഫീസര്‍ എന്നു പേരെടുത്തു. CNN IBN ചാനല്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു.
നിര്‍ഭയനും സത്യസന്ധനുമാണ് വിജയന്‍. വളയാത്ത നട്ടെല്ല്, കുനിയാത്ത ശിരസ്സ്.

കൊച്ചിയില്‍ കമ്മീഷണറായും റൂറല്‍ എസ് പി യായും തിളങ്ങിയ വിജയന്‍ റേഞ്ച് ഐജിയായും പേരെടുത്തു. കൊല്ലം ഒന്നു തികയും മുമ്പ് സ്ഥാനചലനമുണ്ടായി എന്നുമാത്രം. പോലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ നാടുകടത്തിയിട്ടുളളത്. പകരം വരുന്നത് മര്‍ദ്ദക വീരനെന്നു പേരുകേട്ട വിജയ് സാക്കറെ.

സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് വിജയനെ സ്ഥലം മാറ്റിയതെന്ന് മലയാള മനോരമ ആരോപിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ആണയിട്ടു പറയുന്നു. സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകള്‍ സംശയിക്കുന്നവരുമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1396535433809512/?type=3&theater

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ