ദത്ത് വിവാദം; ഷിജുഖാന് എതിരെ ക്രിമിനല്‍ നടപടി എടുക്കണം, മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്ന് അനുപമ

അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സമിതിയില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യവുമായി അനുപമ. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുമെന്നും അനുപമ പറഞ്ഞു.

ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത് ആണെന്ന് അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതി ചെയ്തത് ക്രൂരതയാണ്. ഷിജുഖാന്‍ പദവി ദുരുപയോഗം ചെയ്തുവെന്നും തന്നെയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര പ്രദേശിലെ ദമ്പതികളെയും വഞ്ചിയ്ക്കുകയായിരുന്നു എന്നും അനുപമ പറഞ്ഞു. ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ മറയാക്കി ഗുരുതരമായ തെറ്റുകളാണ് ഷിജുഖാന്‍ ചെയ്തിരിക്കുന്നത. എന്നിട്ടും സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് ഷിജുവിനെ സംരക്ഷിയ്ക്കുകയാണ്. കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷവും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്നും അനുപമ അറിയിച്ചു.

ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും കേരളത്തിലെ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഏറ്റെടുത്തു. ഇന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ച് ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടി ക്രമങ്ങള്‍ ആരംഭിയ്ക്കും. ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ്.ചന്ദ്രന്‍, അജിത്ത് കുമാര്‍ എന്നിവരുടെ സാമ്പിള്‍ ശേഖരിക്കാനും നോട്ടീസ് നല്‍കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ് നല്‍കിയിരിക്കുന്നത്. പരിശോധനാ ഫലം വരുന്നത് വരെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറിനാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക