എഡിജിപിയുടെ വിവാദ കൂടിക്കാഴ്ച: വിഷയം ഗൗരവമായി കാണുന്നുവെന്ന് ഡി രാജ; സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടി

എഡിജിപി എം ആർ അജിത്കുമാറിന്റെ വിവാദ കൂടിക്കാഴ്ച എന്തിനെന്ന് കണ്ടെത്തണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടെന്നതിൽ ഉത്തരം വേണമെന്ന് ഡി.രാജ പറഞ്ഞു. സിപിഐ വിഷയം ഗൗരവമായി കാണുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് റിപ്പോർട്ട് തേടിയതായും ഡി രാജ അറിയിച്ചു.

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ചാണ് ഡി രാജ രംഗത്തെത്തിയത്. കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് ഉത്തരം വേണമെന്ന് ഡി രാജ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ദേശീയ തലത്തിലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതേപ്പറ്റി നിരവധി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിന് വ്യക്തത വേണമെന്നും ഡി രാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സിപിഐ ദേശീയ നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയതായും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി രാജ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനം എടുക്കു. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. എന്നാല്‍ സിപിഐക്ക് അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഡി രാജ വ്യക്തമാക്കി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ