നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്.

മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി വിശദമായി കേൾക്കാമെന്ന് ഹൈകോടതി അറിയിച്ചു.

നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പുതിയ ഹർജിയാണ് മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തിൽ ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.

Latest Stories

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ, ഉത്തരവാദി വനംവകുപ്പ്'; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം

"ഓഡിറ്റർമാർ കണ്ടില്ലേ, നിക്ഷേപകർ ചോദിച്ചില്ലേ? ₹15 ലക്ഷം കോടിയുടെ ദുരൂഹത”രാജേഷ് എക്സ്പോർട്സ് കേസിലെ അദൃശ്യ ചോദ്യങ്ങൾ?

'സമാധാനമായി ഒന്ന് കരയാൻ വേണ്ടി ആ മകൻ ഉറക്കെ വിളിച്ചുപറയുന്നു, ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ല... ഇതൊരുതരം വികൃതമനോഭാവമാണ്'; സുപ്രിയ

പിഎംശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന്റെ പേരിൽ ഒരു നയാപൈസ പോലും ലഭിച്ചിട്ടുമില്ല; മന്ത്രി പറയുന്നത് പച്ച നുണ: വി ശിവൻകുട്ടി

'ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരം, രേവന്ത്‌ റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാർ പശ്ചാത്തലം'; പിണറായി വിജയൻ

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരു മരണം കൂടി

കെഎസ്ആര്‍ടിസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം, തീരുമാനം മുഖ്യമന്ത്രി-ഗതാഗത മന്ത്രി കൂടിക്കാഴ്ചയിൽ

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞ് സ്വര്‍ണവില; അഞ്ച് ദിവസത്തിനിടെ ഇടിഞ്ഞത് 3000 ലധികം രൂപ

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍ ജെ ജോസഫ് നിര്യാതനായി