നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താല്‍പ്പര്യങ്ങളെന്ന് വിചാരണക്കോടതി. കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്ത് കറങ്ങി നടക്കുകയാണെന്നും കോടതിയിലെ രഹസ്യരേഖകള്‍ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്നും പറഞ്ഞ കോടതി ഉദ്യോഗസ്ഥന്‍ കോടതി നടപടികള്‍ പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി.

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് രംഗത്തുന്നു. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

വ്യക്തി ജീവിതത്തില്‍ നടിക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ കേസിനെ തുടര്‍ന്ന് പൊതുമേഖലയില്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ്ജ് രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം