'ഏത് പൊട്ടൻ നിന്നാലും അൻവറിന് കിട്ടിയ വോട്ട് കിട്ടും'; വിഡി സതീശനെ സല്യൂട്ട് ചെയ്യുകയാണെന്ന് നടൻ ജോയി മാത്യു

അൻവറിനെ യുഡിഎഫിൽ പ്രവേശിപ്പിക്കാത്ത വിഡി സതീശനെ താൻ സല്യൂട്ട് ചെയ്യുകയാണെന്ന് നടൻ ജോയി മാത്യു. അൻവറിന് അവിടെ കിട്ടിയ വോട്ട് ആര് നിന്നാലും കിട്ടുമെന്നും ജോയ് മാത്യു പറഞ്ഞു. അൻവറിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ പല നേതാക്കൻമാരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസിലാക്കണമെന്നും കോഴിക്കോട് ഡിസിസിയിൽ നടന്ന സികെജി അനുസ്‌മരണത്തിൽ ജോയി മാത്യു പറഞ്ഞു.

‘അൻവർ അവിടെ മത്സരിക്കുമ്പോൾ നമ്മുടെ എല്ലാം കണക്കുപ്രകാരം ആ വോട്ട് ലഭിക്കുമായിരുന്നു. ഏത് പൊട്ടൻ നിന്നാലും അൻവറിന് കിട്ടിയ വോട്ട് കിട്ടും. കാരണം ഒമ്പത് കൊല്ലം എംഎൽഎ ആയിട്ടുള്ള ഒരാൾ മിനിമം ഒരു ആയിരം വീടുകളിൽ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും. പലർക്കും ചെയ്‌തു നൽകിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വർഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല’

‘ഒരു വീട്ടിൽ നിന്ന് മൂന്ന് പേർ വീതം വോട്ട് ചെയ്‌താൽ തന്നെ മുപ്പതിനായിരം വോട്ടുകൾ കിട്ടേണ്ടതായിരുന്നു. എന്നാൽ പതിനായിരക്കണക്കിന് ആളുകൾക്ക് ബുദ്ധി ഉണ്ടായിരുന്നു. അവർ ആര്യാടന് വോട്ട് ചെയ്‌തു. ഇരുപതിനായിരം വോട്ട് മാത്രമാണ് അൻവറിന് കിട്ടിയുള്ളൂ’ എന്നും ജോയ് മാത്യു പറഞ്ഞു. അൻവറിനെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ താൻ ഇവിടെ പ്രസംഗിക്കാൻ വരില്ലായിരുന്നു എന്നും ജോയ് മാത്യു പറഞ്ഞു.

‘നിലപാടിലെ കണിശതായാണ് നമ്മുടെ വിജയമെന്ന് ഞാൻ പ്രതിപക്ഷ നേതാവിനോട് കണ്ടപ്പോൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, നമ്മൾ ഒരു നിലപാട് എടുത്താൽ അതിന് റിസൾട്ട് ഉണ്ടാകണം. അധികാര രാഷ്ട്രീയത്തിന് വേണ്ടി വില പേശുന്ന അതിന് വേണ്ടി എന്ത് ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെടുന്ന ആളുകളെ കൂടെ നിർത്താതിരിക്കുക. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ എന്ത് ഓഫറുകൾ മുന്നോട്ട് വെച്ചാലും സ്വീകരിക്കാതിരിക്കുക’- ജോയി മാത്യു പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും