പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിൽ നടപടി; പിഴയടക്കാത്തതിൽ എസ് പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി

പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിൽ നടപടി എടുക്കാത്തതിന് എസ്പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി. പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോ‍ർട്ട് ചെയ്യാൻ വൈകിയതിനാലാണ് ജില്ലാ പൊലീസ് മേധാവിമാർ‍ക്ക് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം.

പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം ആരും പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാണിക്കൽ നോട്ടീസ് നൽകിയത്. ഗതാഗത നിയമലംഘനത്തിനുള്ള നാലായിരം പെറ്റി നോട്ടീസുകൾ പൊലീസുകാർ അടക്കാത്ത വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്.

പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ലെന്നും 42 പേർ നിയമലംഘനം നടത്തിയെന്നും റിപ്പോർട്ട് വന്നിരുന്നു. 32 പേ‍ർ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി. പൊലിസ് ആസ്ഥാനത്തേക്കെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളിൽ അറിയിക്കാൻ പൊലീസ് ആസ്ഥാന എഡിജിപി എസ് ശ്രീജിത്ത്, കഴിഞ്ഞ വർഷം നവംബർ 21നാണ് ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് കത്തയച്ചത്.

രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് കാരണം കാണിക്കൽ നോടീസ് നൽകിയത്. പിഴയുടെ കൃത്യമായ എണ്ണമോ എത്ര പേർ പിഴയച്ചുവെന്ന കൃത്യമായ കണക്കോ പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചില്ല. ഈ കണക്കിന് വേണ്ടിയാണ് ഓരോ ജില്ലകളിൽ നിന്നും പ്രത്യേക ഫോ‍ർമാറ്റിൽ കണക്ക് ചോദിച്ചത്. കാരണം കാണിക്കൽ നോട്ടീസ് ലഭിതച്ചതോടെ ചിലർ മറുപടി നൽകി തുടങ്ങി. 263 പെറ്റിയിൽ 68 പേർ പിഴ അടച്ചുവെന്നും അടയക്കാത്തവർക്കെതിരെ നടപടി എടുക്കുന്നുവെന്നാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ മറുപടി.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !