യുവാവിന് നേരെ ആസിഡ് ആക്രമണം; ആസിഡ് ഭര്‍തൃവീട്ടില്‍ നിന്ന്, യുവതിയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി

അടിമാലി ഇരുമ്പുപാലത്ത് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പരിശക്കല്ല് സ്വദേശിനി ഷീബയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പ്രണയത്തില്‍ നിന്ന് യുവാവ് പിന്മാറിയതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയത്. ഇരയായ തിരുവനന്തപുരം സ്വദേശി പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അരുണിനെ പ്രതിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്ന് ഷീബ സമ്മതിച്ചട്ടുണ്ട്. മുരിക്കാശ്ശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. 2 വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു ഇരുവരും. ഹോം നഴ്സായ ഷീബ തിരുവനന്തപുരത്ത് ജോലിക്ക് വന്നതോടെ പ്രണയം ശക്തിപ്പെട്ടു. 5 മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഷീബ വിവാഹിതയായരുന്നുവെന്നും, രണ്ട് കുട്ടികളുണ്ടെന്നും പിന്നീടാണ് അരുണ്‍ അറിഞ്ഞത്. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞ യുവതി മുമ്പ് കൊടുത്തിട്ടുള്ള പണം തിരികെ ആവശ്യപ്പെടുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംസാരിക്കാനായി എത്തിയപ്പോഴാണ് ആസിഡ് ആക്രമണം നടത്തിയത്. അരുണിന്റെ വലത് കണ്ണിന് കാഴ്ച നഷ്ടമായിട്ടുണ്ട്. ആക്രമണത്തില്‍ യുവതിക്കും സാരമായി പൊള്ളലേറ്റു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ