'അത് അംഗീകരിക്കാനുള്ള വിശാലമനസ്‌കത സംഘടനക്കില്ല'; അരുണ്‍ കുമാറിന്റെ വിശദീകരണം തള്ളി അബിന്‍ വര്‍ക്കി; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പോര്‍മുഖം തുറന്ന് യൂത്ത് കോണ്‍ഗ്രസ്

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസെന്ന് വിളിച്ച് അപമാനിച്ചു സംഭവത്തില്‍ ഡോ. അരുണ്‍ കുമാറിന്റെ വിശദീകരണം തള്ളി യൂത്ത് കോണ്‍ഗ്രസ്. അരുണ്‍ അപ്പോഴത്തെ വാശിയില്‍ ഉണ്ണി ബാലകൃഷ്ണനുമായുള്ള തര്‍ക്കത്തില്‍ അങ്ങനെ മോശമായി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനി അരുണ്‍ എത്ര തെറ്റിദ്ധാരണ ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കാന്‍ പാകത്തിനുള്ള വിശാലമനസ്‌കത ഒന്നും യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അസത്യ പ്രചരണങ്ങള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അതിനു ചുക്കാന്‍ പിടിച്ചതും ഈ അരുണ്‍കുമാര്‍ തന്നെയായിരുന്നു എന്നുള്ളത് ഞങ്ങളുടെ മുന്നില്‍ ഉണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലെ രാഷ്ട്രീയ പക്ഷപാതിത്വം കാരണം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു മാധ്യമപ്രവര്‍ത്തകന് ക്ലാസ്സ് എടുക്കാന്‍ ഞങ്ങള്‍ ആരും വരുന്നില്ല. പക്ഷേ ഒരു മാധ്യമപ്രവര്‍ത്തകന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടാകേണ്ട മിനിമം മര്യാദ അറിയില്ല എന്നുണ്ടെങ്കില്‍ പഠിപ്പിച്ചു കൊടുക്കേണ്ടത് തന്നെയാണ്. അതിപ്പോ അഞ്ചാം ക്ലാസിലെ കണക്ക് മാഷ് പ്രോബ്ലം തെറ്റിക്കുമ്പോള്‍ ചൂരലിന് അടിച്ചു പഠിപ്പിക്കുന്നത് പോലെ തന്നെ മനസ്സില്‍ ഉറച്ചു പഠിക്കാന്‍ പാകത്തിന് പഠിപ്പിക്കേണ്ടതു തന്നെയാണ്. അരുണ്‍ എന്ന അദ്ധ്യാപകന്‍ അത് പഠിക്കേണ്ടതുമാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞദിവസം ഡോ.അരുണ്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ യൂത്ത് കോണ്‍ഗ്രസ് എന്നതിനെ മോശമായി ഉപയോഗിക്കുന്നത് കേട്ടു. അരുണ്‍ ഇന്നതിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതും കണ്ടു. ആ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കണ്ടതില്‍ നിന്ന് ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണ്. അരുണ്‍ അപ്പോഴത്തെ വാശിയില്‍ ഉണ്ണി ബാലകൃഷ്ണനുമായുള്ള തര്‍ക്കത്തില്‍ അങ്ങനെ മോശമായി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനി അരുണ്‍ എത്ര തെറ്റിദ്ധാരണ ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കാന്‍ പാകത്തിനുള്ള വിശാലമനസ്‌കത ഒന്നും യൂത്ത് കോണ്‍ഗ്രസിന് ഇല്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അസത്യ പ്രചരണങ്ങള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അതിനു ചുക്കാന്‍ പിടിച്ചതും ഈ അരുണ്‍കുമാര്‍ തന്നെയായിരുന്നു എന്നുള്ളത് ഞങ്ങളുടെ മുന്നില്‍ ഉണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലെ രാഷ്ട്രീയ പക്ഷപാതിത്വം കാരണം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു മാധ്യമപ്രവര്‍ത്തകന് ക്ലാസ്സ് എടുക്കാന്‍ ഞങ്ങള്‍ ആരും വരുന്നില്ല.

പക്ഷേ ഒരു മാധ്യമപ്രവര്‍ത്തകന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടാകേണ്ട മിനിമം മര്യാദ അറിയില്ല എന്നുണ്ടെങ്കില്‍ പഠിപ്പിച്ചു കൊടുക്കേണ്ടത് തന്നെയാണ്. അതിപ്പോ അഞ്ചാം ക്ലാസിലെ കണക്ക് മാഷ് പ്രോബ്ലം തെറ്റിക്കുമ്പോള്‍ ചൂരലിന് അടിച്ചു പഠിപ്പിക്കുന്നത് പോലെ തന്നെ മനസ്സില്‍ ഉറച്ചു പഠിക്കാന്‍ പാകത്തിന് പഠിപ്പിക്കേണ്ടതു തന്നെയാണ്. അരുണ്‍ എന്ന അദ്ധ്യാപകന്‍ അത് പഠിക്കേണ്ടതുമാണ്. ഞങ്ങള്‍ ഒരു ജനാധിപത്യ പ്രസ്ഥാനം ആയതുകൊണ്ട് അത് ഞങ്ങളുടെ ഒരു ദൗര്‍ബല്യം ആണെന്ന് ഈ മാധ്യമപ്രവര്‍ത്തകര്‍ ആരും കരുതരുത്.
ഈ പ്രസ്താവന വന്ന് ദിവസം ഇത്രയായിട്ടും ആ ചാനലോ, ചാനല്‍ അധികാരികളോ ഇതിനെപ്പറ്റി ഒരു ഖേദപ്രകടനം പോലും നടത്താന്‍ തയ്യാറായിട്ടില്ല.

‘ The press is supposed to serve as a watchdog not a lapdog.. ‘

പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമ പക്ഷപാതിത്വത്തെ കുറിച്ച് വിമര്‍ശനാത്മകമായി പറയുന്ന വരികളാണ്. അവിടെ രാഷ്ട്രീയപക്ഷപാതിത്വം കാണിക്കുന്നവരെ യജമാനന്റെ അനുസരണയുള്ള നായയോട് സമം ആയിട്ടാണ് ഉപമിക്കുന്നത്. കൊല്ലങ്ങളുടെ രാഷ്ട്രീയ-സമര പാരമ്പര്യമുള്ള ഒരു യുവജനപ്രസ്ഥാനത്തെ മോശമാക്കി എതിരാളികളില്‍ നിന്ന് കിട്ടുന്ന പി.ആര്‍ പണത്തിന്റെ അളവ് കൂട്ടാം എന്നാണെങ്കില്‍ കേരളത്തില്‍ അത് നടക്കില്ല.. നടത്തില്ല..മാപ്പ് പറയുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം തുടരും.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്