വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുള്‍ ജലീലാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെയാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്.

ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

വിമാനത്താവളത്തിലെത്തിയ ശേഷം ജലീല്‍ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരികയാണെന്ന് അറിയിച്ചു. കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നെ വിവരമില്ലാതായി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് യുവതി പറഞ്ഞു.

വിമാനം ഇറങ്ങിയതിനു പിന്നാലെ അബ്ദുല്‍ ജലീല്‍ ഫോണ്‍ ചെയ്ത അതേ നമ്പറില്‍ നിന്നാണ് ഗുരുതരാവസ്ഥയിലാണന്ന സന്ദേശം കുടുംബത്തിന് ലഭിക്കുന്നത്. മര്‍ദ്ദനത്തില്‍ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനുമെല്ലാം പരുക്കേറ്റിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുകാരുടെ ഭാഗമായ വലിയ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം .

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്