അതിവേഗ റെയിലിനെ എതിർക്കുന്നവർ വലതുപക്ഷക്കാർ; നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ് ലാമിയെന്ന് എ.എ റഹീം

കേരളത്തിന്‍റെ പുരോഗതി പിറകോട്ട് അടിപ്പിക്കുന്നതിനുള്ള നിലപാടാണ് വലതുപക്ഷക്കാർ സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സംസ്ഥാനത്ത് ചില ശക്തികൾ കേരളത്തിലെ എല്ലാ വികസന പ്രവർത്തനത്തിനും എതിരാണ്. അതിവേഗ റെയിലിനെ പോലും എതിർക്കുന്നത് ഇത്തരം വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്നെന്നും റഹീം പറഞ്ഞു.

ജമാഅത്തെ ഇസ് ലാമിയാണ് അതിന് നേതൃത്വം കൊടുക്കുന്നത്. അവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. അവരും പോപ്പുലർഫ്രണ്ട് തുടങ്ങിയ സംഘങ്ങളാണ് അതിവേഗ റെയിലിലെ എതിർക്കുന്നത്. കീഴാറ്റൂരിൽ സുരേഷ് ഗോപി ഉൾപ്പെടെ സമരത്തിനെത്തിയത് ഓർക്കണമെന്നും റഹീം ചൂണ്ടിക്കാട്ടി.

പരിസ്ഥതി ആഘാതപഠനം നടത്താൻ സംസ്ഥാനത്ത് ഏജൻസികളുണ്ട്. അവരുടെ പഠന റിപ്പോർട്ട് പരിശോധിച്ചാണ് സർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമില്ലെന്ന് ഉറപ്പായാൽ പദ്ധതി നടപ്പാക്കാം.

ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെ സംസ്ഥാന കമ്മിറ്റിയും ആർ.വി.ജി മേനോൻ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതിവാദികളും എതിർക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ അജണ്ട ജമാഅത്തെ ഇസ് ലാമിയുടേതാണെന്ന് റഹീം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവർക്ക് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍