സ്‌കൂട്ടറിന്റെ വായ്പ മുടങ്ങി; പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട് സ്‌കൂട്ടറിന്റെ വായ്പ തിരിടച്ചടവ് മുടങ്ങിയതിന് പിന്നാലെ പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയിലാണ് സംഭവം നടന്നത്. മുത്തൂറ്റ് ഫിനാന്‍സിന്റെ ജീവനക്കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആക്രമം.

മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷന്‍ ഏജന്റും മട്ടന്നൂര്‍ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. സംഭവത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരേ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. സ്‌കൂട്ടറിന്റെ വായ്പ തിരിച്ചടവ് തെറ്റിയതിനാല്‍ യുവതി ബിജീഷിന്റെ വീട്ടിലെത്തി പണമടക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ ദൃശങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി.

Latest Stories

ഒരു താരം കളി മതിയാക്കി കഴിയുമ്പോൾ അയാളുടെ ആരാധകർ ബാക്കിയുള്ള കളിക്കാരിൽ നിന്ന് ഒരാളെ തങ്ങളുടെ താരമായി കാണാൻ തുടങ്ങും, അങ്ങനെ കുറെ അധികം ആളുകൾ കരുതുന്ന താരമാണ് അവൻ

ഒരാഴ്ച നീളുന്ന ചികിത്സ, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; ഇന്ന് തന്നെ യാത്ര തിരിക്കും

IND vs ENG: 'ടെസ്റ്റ് ക്യാപ്റ്റൻസി മോഹം'; മനസുതുറന്ന് ജഡേജ, മനം നിറഞ്ഞ് ആരാധകർ

'മാ‍‍ർക്സിസ്റ്റ് ഭ്രാന്തൻമാ‍ർക്ക് രാജ്യത്തെ അടിയറവെയ്ക്കരുത്, മംദാനി കടുത്ത കമ്മ്യൂണിസ്റ്റ്'; സൊഹ്‌റാന്‍ മംദാനിക്കെതിരെ വീണ്ടും ട്രംപ്

സച്ചിൻ റെക്കോഡുകൾ തകർക്കുന്നത് ലോകം കണ്ടപ്പോൾ, ഒരു കൊച്ചുകുട്ടി തന്റെ അച്ഛൻ വീടിനടുത്ത് ഒരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നത് കണ്ടു...

മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്