പൂച്ച കടിച്ചതിന് കുത്തിവെയ്‌പ്പെടുക്കാന്‍ എത്തിയ യുവതിയെ തെരുവുനായ കടിച്ചു

ആശുപത്രിക്കകത്തും തെരുവുനായ ആക്രമണം. വിഴിഞ്ഞത്ത് ആശുപത്രിക്കകത്ത് വെച്ച് പെണ്‍കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യുടെ  കാലിലാണ് തെരുവുനായ കടിച്ചത്. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയപ്പോഴാണ് നായ കടിച്ചത്.

ചാലക്കുടിയില്‍ തെരുവ് നായ്കള്‍ ചത്തനിലയില്‍; വിഷം കൊടുത്ത് കൊന്നതെന്ന് സംശയം

തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് മൂന്ന് നായ്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി നഗരസഭ തെരുവ് നായ്കളുടെ വാക്സിനേഷന്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോര്‍ട്ട്കൊച്ചി ബീച്ച് പരിസരത്ത് തെരുവുനായ്കള്‍ക്ക് മെഗാ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. 71 തെരുവ് നായ്കളെ പിടികൂടി വാക്സിനേറ്റ് ചെയ്തു. ഇതില്‍ വന്ധ്യംകരിച്ചിട്ടില്ലാത്ത 13 നായ്കളെ ബ്രഹ്മപുരത്തേക്ക് മാറ്റി.

വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി കൊച്ചി നഗരസഭയുടെ നാലു മൃഗാശുപത്രിയുടെ കീഴില്‍ 40 ഇടങ്ങളിലായി തെരുവ് നായ്കള്‍ക്ക് വാക്സിനേഷന്‍ സൗകര്യം ഒരുക്കും. മൃഗസ്നേഹികളായ സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെയാണ് വാക്സിനേഷനായി നായ്കളെ പിടികൂടുന്നത്.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്