ആരോടും ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയനേതാവ്; എം. ലിജുവിനെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തക സ്‌മൃതി പരുത്തിക്കാട്

കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദ് കഴിഞ്ഞ ദിവസമാണ് യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ സംസാരിക്കവെ എംഎൽഎ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവന വിവാദങ്ങൾക്ക് തിരി കൊളുത്തുകയും ചെയ്തു.

എന്നാൽ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജു ആ വേദിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും അതിനെ എതിർക്കുമായിരുന്നു എന്ന് പറയുകയാണ് പ്രമുഖ മാധ്യമപ്രവർത്തക സ്‌മൃതി പരുത്തിക്കാട്. പലതരത്തിലുള്ള പ്രകോപനം ഉണ്ടായിട്ടും ഒരിക്കലും അപ്പുറത്തു നിൽക്കുന്ന ആളെ ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയനേതാവ് ആണ് എം. ലിജുവെന്നും സ്മൃതി പറഞ്ഞു. റിപ്പോട്ടർ ടിവിയുടെ ‘മീറ്റ് ദി എഡിറ്റേഴ്സ്’ൽ സംസാരിക്കുകയായിരുന്നു സ്‌മൃതി.

‘അധിക്ഷേപത്തിലൂടെ വോട്ട് പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രതികരണങ്ങൾ നേതാക്കൾ നടത്തുന്നത്. എന്താണ് പ്രതിഭക്കെതിരെ കായംകുളത്തെ മണ്ഡലം യുഡിഎഫ് കൺവീനർ ഇർഷാദ് പറഞ്ഞതെന്ന് നമ്മൾ കേട്ടു. അങ്ങേറ്റം മോശമായ പ്രതികരണത്തിൽ അവിടെ ഇരുന്നവർ ആരും സംസാരിച്ചില്ല. ഞാൻ ഉറപ്പിക്കുന്നു അവിടെ എം. ലിജു ഉണ്ടായിരുന്നില്ല. എം ലിജു എന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയ നേതാവ് അവിടെ ഉണ്ടാകുമായിരുന്നെങ്കിൽ ഉറപ്പായും അതിനെ എതിർക്കുമായിരുന്നു, ഇങ്ങനെ പ്രതികരിക്കരുത് എന്ന് പറയുമായിരുന്നു’ എന്ന് സ്‌മൃതി പറയുന്നു.

‘അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. തൊട്ടടുത്ത ദിവസം മൂന്നു തവണ തന്നെ നിരസിച്ച വോട്ടർമാരോട് തനിക്കൊരു അവസരം നൽകൂ എന്ന് വളരെ വൈകാരികമായി കരഞ്ഞു പ്രതികരിച്ച എം. ലിജുവിന്റെ പ്രസംഗം നമ്മൾ കണ്ടു. നമ്മുടെ ചർച്ചകളിൽ സ്ഥിരമായി ലിജു അതിഥിയായി വരുന്നതാണ്. പലതരത്തിലുള്ള പ്രകോപനം ഉണ്ടായിട്ടും ഒരിക്കലും അപ്പുറത്തു നിൽക്കുന്ന ആളെ ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയ നേതാവാണ് എം ലിജു. എം ലിജുവിനെ ഇത്തരത്തിലുള്ള പ്രസംഗം ഒരുതരത്തിലും ബാധിക്കരുത് എന്നതുകൊണ്ടാണ് ഇത് ആവർത്തിച്ചു പറയുന്നത്’ എന്നും സ്‌മൃതി ‘മീറ്റ് ദി എഡിറ്റേഴ്സ്’ ൽ പറഞ്ഞു.

വീഡിയോ കാണാൻ യുട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=nHLVmrcIRS4

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ