'തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണ്'; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ സർക്കാർ അധികാരത്തിലേറുന്നതെന്നും കൂട്ടിച്ചേർത്തു.ഇത് വലിയ സന്തോഷമുള്ള കാര്യമാണ് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണ് തമിഴ്‌നാടിനുള്ളത്. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ വിജയ്‌ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറൽ വ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വിജയ്ക്ക് കഴിയട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് അഭിനന്ദനങ്ങൾ. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണ്. കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടി.വി.കെ സർക്കാർ അധികാരത്തിലേറുന്നത്. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണ് തമിഴ്‌നാടിനുള്ളത്. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ വിജയ്‌ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറൽ വ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് കഴിയട്ടെ.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ