രാജ്ഭവനിലെ പൂജാമുറി വൃത്തിയാക്കാനും വിളക്ക് കത്തിക്കാനും ഒരു മുസ്ലിം വേണ്ടി വന്നു: ഹരി എസ്. കര്‍ത്താ

രാജ്ഭവനില്‍ മാറാല പിടിച്ച് കിടന്നിരുന്ന പൂജാമുറി തുറന്ന് വൃത്തിയാക്കി വിളക്കുകൊളുത്തിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്താ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്ന 140 വര്‍ഷത്തിലേറെ പഴക്കമുള്ള രാജ്ഭവനില്‍ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അത് അടഞ്ഞു കിടക്കുകയായിരുന്നു. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ആ മുറി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മുസ്ലിം ഗവര്‍ണര്‍ വന്നപ്പോള്‍ തുറന്ന് വൃത്തിയാക്കി. ദിവസവും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നുണ്ട്. വിളക്കു കൊളുത്താനായി പ്രത്യേകം ഒരാളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

എത്രയോ ഹിന്ദു ഗവര്‍ണര്‍മാര്‍ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവനില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൂജാമുറി വൃത്തിയാക്കുവാനും വിളക്ക് കൊളുത്തുവാനും ഒരു മുസല്‍മാന്‍ വേണ്ടി വന്നു. ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പലപ്പോഴുംശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസുകാരും ഇങ്ങനെ ചെയ്യാറുണ്ട്. വാസ്തവത്തില്‍ അത് രാഷ്ട്രീയ ഹിന്ദുത്വമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചു കൊണ്ടാകരുതെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ