ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് കസ്‌റ്റഡിയിൽ

കോട്ടയം ഏറ്റുമാനൂർ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്‌റ്റഡിയിൽ. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭാര്യയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവ് നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഏറ്റുമാനൂർ എസ്എച്ച്ഒ എഎസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നോബി ലൂക്കോസിനെ കസ്‌റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത നോബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

ഇക്കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത്(11), ഇവാന മരിയ(10) എന്നിവർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷൈനി. ഭർത്താവ് നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞ ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. മരിച്ച അലീനയും ഇവാനയും തെല്ലകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു.

സംഭവ ദിവസം പുലർച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്നുള്ള വിവരവും പുറത്ത് വന്നിരുന്നു.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി