വയനാട്ടിൽ കടുവ ചത്തനിലയിൽ; രാധയെ കൊന്ന നരഭോജി കടുവ തന്നെ എന്ന് സ്ഥിരീകരണം

വയനാട് പഞ്ചാരക്കൊല്ലിയിൽ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. എങ്ങനെയാണ് കടുവ ചത്തത് എന്നത് വ്യക്തമല്ലെങ്കിലും കടുവയുടെ ശരീരത്തിൽ മുറിപാടുകളുണ്ട്. കടുവയുടെ ജഡം നിലവിൽ ബേസ് ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്.

കാമറ ദൃശ്യങ്ങൾ പരിശോധിച്ച വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ ഇത് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് എന്ന് സ്ഥിരീകരിച്ചു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ