വയനാട്ടില്‍ നരഭോജിയായ കടുവയെ ആവശ്യമെങ്കില്‍ കൊല്ലാം; ഉത്തരവിറക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ദൗത്യം പരാജയപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കടുവയെ കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പുറത്ത് വന്നതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നരഭോജിയായ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന താലൂക്ക് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

കടുവയെ കൊല്ലാന്‍ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നതായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രദേശവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചതോടെ പ്രജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായി. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നടത്തിവന്ന ഉപവാസ സമരവും ഇതോടെ അവസാനിപ്പിച്ചു.

അതേ സമയം കടുവയ്ക്കായി വനം വകുപ്പ് ട്രാക്കിംഗ് വിദഗ്ധര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിന് പുറമേ സുല്‍ത്താന്‍ ബത്തേരി, മേപ്പാടി, കല്‍പ്പറ്റ ആര്‍ആര്‍ടി സംഘങ്ങളും മൂന്ന് സംഘങ്ങളായി പരിശോധന ആരംഭിച്ചു. കടുവ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

Latest Stories

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ

IND VS ENG: ഒരു ഉപദ്രവും ഉപകാരവുമില്ലാത്ത ആ ഇന്ത്യൻ താരത്തെ അടുത്ത കളിയിൽ എന്ത് ചെയ്യും: മൈക്കിൾ ക്ലാർക്ക്