തമിഴ്‌നാട്ടിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; സമീപത്ത് നിന്ന് ലഭിച്ചത് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും

തമിഴ്‌നാട്ടിലെ ദിണ്ടുഗല്ലില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. സാബുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്നായി സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്‍ഐഎയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാബു ജോണ്‍ തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് സാബുവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Latest Stories

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി