ഉറപ്പാണ് നൂറ്, ഉറപ്പാണ് സെഞ്ച്വറി; പരിഹസിച്ച് ടി. സിദ്ദീഖ്‌

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ നൂറ് സീറ്റ് തികയ്ക്കുമെന്ന എല്‍ഡിഎഫിന്റെ വാദത്തെ പരിഹസിച്ച് ടി സിദ്ദീഖ് എം.എല്‍.എ. ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി എന്ന് കുറിച്ചുകൊണ്ട് തക്കാളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. സംസ്ഥാനത്ത് തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എംഎല്‍എ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യമൊട്ടാകെ തക്കാളി വില കുതിച്ചുകയറുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് വില നൂറുകടന്നത്. ഉത്പാദനം കുറഞ്ഞതാണ് തക്കാളിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടാതെ, ഇന്ധനവില ഉയരുന്നതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്.

കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയില്‍ തക്കാളി വിറ്റത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം