കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയും ഇത് എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയുമായിരുന്നു.

മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തി. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

Latest Stories

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ